2012 ജൂൺ 27, ബുധനാഴ്‌ച

മുറിവിന്റെ നൊമ്പരം 

 

നെറ്റിയില്‍.......

സ്വര്ണ്ണക്കുമിളകള്മിന്നുന്ന പട്ടം

ചാരുതയോലുന്ന വെണ്ചാമരങ്ങള്

പീലിനിരത്തിയ ആലവട്ടങ്ങള്

വെള്ളിയലുക്കുകള്തുള്ളിക്കളിക്കുന്ന വര്ണ്ണക്കുടകളും

നിന്നെ കെട്ടിയെഴുന്നള്ളിച്ചു വരുന്ന കാഴ്ച

എത്ര മനോന്ജം!

പഞ്ചാരിമേളതിന്റെ താളത്തിനൊപ്പം

വമ്പന്ചെവികളും തുമ്പിയുമാട്ടിയാല്

തീരുന്നതാണോ മര്ത്ത്യന്റെ -

കുന്തമുന തീര്ത്തുള്ള കൊടും വേദന?

ഹേ....കരിവരാ
ഉഷ്ണപാതകള്താണ്ടി

നീയെത്ര നേരം...എത്ര ദൂരം

വലഞീ വേഷം കെട്ടാന്‍ ?

അതല്ലെന്കില്

കെട്ടിപ്പൂട്ടിയനങ്ങീടാനാവാതെയാ വണ്ടിയില്

എത്ര നേരം ഒറ്റനില്പ്പില്നിന്നു ?

അഞ്ചാറു തണ്ണി മത്തന്മതിയോയീ-

മേടചൂടിന്റെ ദാഹം മാറ്റാന്‍ ?

ഹേ ....വമ്പാ

നിന്റെ കണ്ണ് നിറഞ്ഞു തുളുംപുന്നല്ലോ...!

ഉത്സവ ലഹരിയില്ആറാടി നില്ക്കുന്നവര്ക്കോ

കല്വിളക്കിന്റെ തിരിനാളങ്ങള്ക്കോ
എന്തിനധികം.....?

പഞ്ചഭൂതങ്ങള്ക്കോ....സപ്തര്ഷികള്ക്കോ

ത്രിമൂര്ത്തികള്ക്കു പോലുമേ അറിയുന്നുണ്ടോ

നിന്റെ ബലിഷ്ഠപാദങ്ങളില്

ചങ്ങലക്കണ്ണികള്കീറിവെടിച്ച

മുറിവിന്റെ നൊമ്പരം ...???

2012 ജൂൺ 2, ശനിയാഴ്‌ച

Kurumkavithakal-3

കളിവിളക്കുതെളിഞ്ഞു, വാദ്യമേളം മുഴങ്ങി
കഥയിതു കാലകേയവധമോ, കുചേല വൃത്തമോ
കളിയല്ലമ്പല മുറ്റത്താരുമില്ലയിന്നീ-
ക്കളി കാണുന്നിതോരരയാല്‍മുത്തശ്ശനത്രേ !
 
 
പെട്ടെന്ന് പൊട്ടി വീണ മഴയില്‍
ഒട്ടൊന്നു പരിഭവിച്ചോടിയ
കൊച്ചു കൂട്ടുകാരിയെക്കാത്ത്
മാഞ്ചോട്ടില്‍ മധുരമാമ്പഴങ്ങള്‍
 
 
സ്വേദരേണുക്കള്‍
മിന്നും സുന്ദരകപോലം
മുത്തണി കണ്ണാടി