Thamara
2012 ജൂൺ 27, ബുധനാഴ്‌ച
മുറിവിന്റെ നൊമ്പരം
നെറ്റിയില്‍.......
സ്വര്‍ണ്ണക്കുമിളകള്‍ മിന്നുന്ന പട്ടം
ചാരുതയോലുന്ന വെണ്ചാമരങ്ങള്
പീലിനിരത്തിയ ആലവട്ടങ്ങള്
വെള്ളിയലുക്കുകള്‍ തുള്ളിക്കളിക്കുന്ന വര്ണ്ണക്കുടകളും
നിന്നെ കെട്ടിയെഴുന്നള്ളിച്ചു വരുന്ന ആ കാഴ്ച
എത്ര മനോന്ജം!
പഞ്ചാരിമേളതിന്റെ താളത്തിനൊപ്പം
വമ്പന്‍ ചെവികളും തുമ്പിയുമാട്ടിയാല്
തീരുന്നതാണോ മര്ത്ത്യന്റെ -
കുന്തമുന തീര്ത്തുള്ള ആ കൊടും വേദന?
ഹേ....കരിവരാ
സ്വര്‍ണ്ണക്കുമിളകള്‍ മിന്നുന്ന പട്ടം
ചാരുതയോലുന്ന വെണ്ചാമരങ്ങള്
പീലിനിരത്തിയ ആലവട്ടങ്ങള്
വെള്ളിയലുക്കുകള്‍ തുള്ളിക്കളിക്കുന്ന വര്ണ്ണക്കുടകളും
നിന്നെ കെട്ടിയെഴുന്നള്ളിച്ചു വരുന്ന ആ കാഴ്ച
എത്ര മനോന്ജം!
പഞ്ചാരിമേളതിന്റെ താളത്തിനൊപ്പം
വമ്പന്‍ ചെവികളും തുമ്പിയുമാട്ടിയാല്
തീരുന്നതാണോ മര്ത്ത്യന്റെ -
കുന്തമുന തീര്ത്തുള്ള ആ കൊടും വേദന?
ഹേ....കരിവരാ
ഉഷ്ണപാതകള്
താണ്ടി
നീയെത്ര നേരം...എത്ര ദൂരം
വലഞീ വേഷം കെട്ടാന്‍ ?
അതല്ലെന്കില്
കെട്ടിപ്പൂട്ടിയനങ്ങീടാനാവാതെയാ വണ്ടിയില്
എത്ര നേരം ഒറ്റനില്‍പ്പില്‍ നിന്നു ?
അഞ്ചാറു തണ്ണി മത്തന്‍ മതിയോയീ-
മേടചൂടിന്റെ ദാഹം മാറ്റാന്‍ ?
ഹേ ....വമ്പാ
നിന്റെ കണ്ണ് നിറഞ്ഞു തുളുംപുന്നല്ലോ...!
ഉത്സവ ലഹരിയില്‍ ആറാടി നില്ക്കുന്നവര്ക്കോ
കല്വിളക്കിന്റെ തിരിനാളങ്ങള്ക്കോ
നീയെത്ര നേരം...എത്ര ദൂരം
വലഞീ വേഷം കെട്ടാന്‍ ?
അതല്ലെന്കില്
കെട്ടിപ്പൂട്ടിയനങ്ങീടാനാവാതെയാ വണ്ടിയില്
എത്ര നേരം ഒറ്റനില്‍പ്പില്‍ നിന്നു ?
അഞ്ചാറു തണ്ണി മത്തന്‍ മതിയോയീ-
മേടചൂടിന്റെ ദാഹം മാറ്റാന്‍ ?
ഹേ ....വമ്പാ
നിന്റെ കണ്ണ് നിറഞ്ഞു തുളുംപുന്നല്ലോ...!
ഉത്സവ ലഹരിയില്‍ ആറാടി നില്ക്കുന്നവര്ക്കോ
കല്വിളക്കിന്റെ തിരിനാളങ്ങള്ക്കോ
എന്തിനധികം.....?
പഞ്ചഭൂതങ്ങള്ക്കോ....സപ്തര്ഷികള്ക്കോ
ത്രിമൂര്ത്തികള്ക്കു പോലുമേ അറിയുന്നുണ്ടോ
നിന്റെ ബലിഷ്ഠപാദങ്ങളില്
ചങ്ങലക്കണ്ണികള്‍ കീറിവെടിച്ച
ആ മുറിവിന്റെ നൊമ്പരം ...???
പഞ്ചഭൂതങ്ങള്ക്കോ....സപ്തര്ഷികള്ക്കോ
ത്രിമൂര്ത്തികള്ക്കു പോലുമേ അറിയുന്നുണ്ടോ
നിന്റെ ബലിഷ്ഠപാദങ്ങളില്
ചങ്ങലക്കണ്ണികള്‍ കീറിവെടിച്ച
ആ മുറിവിന്റെ നൊമ്പരം ...???
2012 ജൂൺ 2, ശനിയാഴ്‌ച
Kurumkavithakal-3
കളിവിളക്കുതെളിഞ്ഞു, വാദ്യമേളം മുഴങ്ങി
കഥയിതു കാലകേയവധമോ, കുചേല വൃത്തമോ
കളിയല്ലമ്പല മുറ്റത്താരുമില്ലയിന്നീ-
ക്കളി കാണുന്നിതോരരയാല്‍മുത്തശ്ശനത്രേ !
പെട്ടെന്ന് പൊട്ടി വീണ മഴയില്‍
ഒട്ടൊന്നു പരിഭവിച്ചോടിയ
കൊച്ചു കൂട്ടുകാരിയെക്കാത്ത്
മാഞ്ചോട്ടില്‍ മധുരമാമ്പഴങ്ങള്‍
സ്വേദരേണുക്കള്‍
മിന്നും സുന്ദരകപോലം
മുത്തണി കണ്ണാടി
2012 മേയ് 22, ചൊവ്വാഴ്ച
2012 മേയ് 20, ഞായറാഴ്‌ച
2012 മേയ് 19, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)