2012 മേയ് 20, ഞായറാഴ്‌ച
2012 മേയ് 19, ശനിയാഴ്‌ച
Kurumkavithakal
അമ്മയുടെ വിരല്‍തുമ്പു
തിരഞ്ഞ കുട്ടിക്ക്
ആയയുടെ സാരിത്തുമ്പ്.
ഇന്നും
ഇലയിട്ടു ചോറ് വിളമ്പി
നടവഴി ശൂന്യം.
തിമിര്‍ത്തു പെയ്യാനോങ്ങിയ
മഴയെതടഞ്ഞ്
ഒരിള വെയില്‍പ്പുഞ്ചിരി !
അച്ചിങ്ങ വണ്ടി
ഓടിച്ചയുണ്ണിയ്ക്ക്
ഇപ്പോള്‍ Lamborghini
ഉണ്ണിയെറിഞ്ഞൊരു
സ്വര്‍ണക്കിങ്ങിണി
കൊന്നമരത്തിനു പൂവാട
കൊച്ചുമരച്ചില്ലയില്‍
ഊഞ്ഞാല്‍
പച്ചിലപ്പാമ്പ്
മുറത്തില്‍,
മോഹങ്ങളെ കെട്ടിയിട്ടു ചുവപ്പ് നൂലില്‍,
ബീഡി തെറുപ്പുകാരന്‍.
കതിര്‍ചൂടി പാടം
കാറ്റില്‍
മോഹിനിയാട്ടം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)