2012 ജൂൺ 2, ശനിയാഴ്‌ച

Kurumkavithakal-3

കളിവിളക്കുതെളിഞ്ഞു, വാദ്യമേളം മുഴങ്ങി
കഥയിതു കാലകേയവധമോ, കുചേല വൃത്തമോ
കളിയല്ലമ്പല മുറ്റത്താരുമില്ലയിന്നീ-
ക്കളി കാണുന്നിതോരരയാല്‍മുത്തശ്ശനത്രേ !
 
 
പെട്ടെന്ന് പൊട്ടി വീണ മഴയില്‍
ഒട്ടൊന്നു പരിഭവിച്ചോടിയ
കൊച്ചു കൂട്ടുകാരിയെക്കാത്ത്
മാഞ്ചോട്ടില്‍ മധുരമാമ്പഴങ്ങള്‍
 
 
സ്വേദരേണുക്കള്‍
മിന്നും സുന്ദരകപോലം
മുത്തണി കണ്ണാടി

2 അഭിപ്രായങ്ങൾ: