മഴക്കവിത
ആദ്യം നനുത്ത ചാറ്റല് മഴയായ് വന്നു
അയയില് ഉണങ്ങുന്ന കുഞ്ഞുടുപ്പിനെ
ചെറുങ്ങനെ നനയിച്ച്
പായയില് അലസമുറങ്ങുന്ന
വറ്റല്ക്കുഞ്ഞുങ്ങളുടെ കണ്ണ് നനയിച്ച്
ഇളവെയിലിനെ ആട്ടിയോടിക്കാന് നോക്കി
ഇലച്ചാര്ത്തുകളെ തൊട്ടു തലോടി
ചെമ്പരത്തിപ്പൂവിന് ചെറുമുത്തം നല്കി
പിന്നീട് അല്പം കൂടി ശക്തിയില് ഈ മഴ
ബാല്യകുതൂഹലങ്ങളെ ചെറുകടലാസുതോണിയാക്കി
ഒഴുക്കാന് പാകത്തില്
ഇടയ്ക്കൊന്നു പരുങ്ങി നിന്നും വീണ്ടും ഓടിവന്നും
പൊന്നോണപ്പൂക്കളം അലങ്കോലപ്പെടുത്തിയും
വീണ്ടും വന്നതോ
ആലിപ്പഴങ്ങള് കോരിചൊരിഞ്ഞ്
കോള്മയിര് കൊള്ളിച്ച്
പാദങ്ങളെ ഇക്കിളിയാക്കി
മുടിയിലെ മെഴുക്കിളക്കി
ചറുപിറെ വീണ മാമ്പഴങ്ങളെ കഴുകി
പിന്നീട് ആര്ത്തലച്ച്
ഇടിമിന്നലിനേയും കാറ്റിനെയും ഒപ്പം കൂട്ടി
പേടിപ്പിച്ചു വിറപ്പിച്ച്
തോരാതെ തിമിര്ത്തു പെയ്ത്
കുടയില് തട്ടിത്തെറിച്ച്
തെങ്ങോല തലപ്പുകളിലാലോലമാടി
ഓട്ടുപുരപ്പുറത്തു തല്ലിയലച്ച്
കൂരയില് ചോര്ന്നൊലിച്ച്
പുഴ നിറച്ച്, തേവരെ ആറാടിച്ച്
എല്ലാം കഴിഞ്ഞ്
ഇലചാര്തുകളില് നിന്ന്
നേര്ത്ത സംഗീതമായ് ഇറ്റിറ്റു വീണ്
ഈ മഴ , എന് ഹൃദയത്തില് തേന്മഴ !
മഴ മെല്ലെത്തുടങ്ങി ,
മറുപടിഇല്ലാതാക്കൂജീവിത പരിസരങ്ങളിലാകെ പെയ്തു
ശാന്തമായി ഒതുങ്ങി , ഒടുങ്ങി!
--------------------------------------
കവിത എനിക്ക് വളരെയിഷടമായി !!