2012 മേയ് 19, ശനിയാഴ്‌ച

Kurumkavithakal 

അമ്മയുടെ വിരല്‍തുമ്പു

തിരഞ്ഞ കുട്ടിക്ക്


ആയയുടെ സാരിത്തുമ്പ്.

 

ഇന്നും
ഇലയിട്ടു ചോറ് വിളമ്പി
നടവഴി ശൂന്യം.

 

തിമിര്‍ത്തു പെയ്യാനോങ്ങിയ
മഴയെതടഞ്ഞ്
ഒരിള വെയില്‍പ്പുഞ്ചിരി !

 

അച്ചിങ്ങ വണ്ടി
ഓടിച്ചയുണ്ണിയ്ക്ക്
ഇപ്പോള്‍ Lamborghini

 

ഉണ്ണിയെറിഞ്ഞൊരു
സ്വര്‍ണക്കിങ്ങിണി
കൊന്നമരത്തിനു പൂവാട

 

കൊച്ചുമരച്ചില്ലയില്‍
ഊഞ്ഞാല്‍
പച്ചിലപ്പാമ്പ്

മുറത്തില്‍,
മോഹങ്ങളെ കെട്ടിയിട്ടു ചുവപ്പ് നൂലില്‍,
ബീഡി തെറുപ്പുകാരന്‍.

 

കതിര്‍ചൂടി പാടം
കാറ്റില്‍
മോഹിനിയാട്ടം.

 

 


2 അഭിപ്രായങ്ങൾ:

  1. നല്ല കവിതകള്‍..ബ്ലോഗിന്റെ കെട്ടും മട്ടും ഒന്ന് പരിഷ്കരിക്കണം ..കവിതകളില്‍

    ഇന്നുംഇലയിട്ടു
    ചോറ് വിളമ്പി
    നടവഴി ശൂന്യം ..എന്നത് ശ്രദ്ധേയം. ഭാവുകങ്ങള്‍


    ശിവപ്രസാദ്‌ പാലോട്
    www.kavibhasha.blogspot.com

    മറുപടിഇല്ലാതാക്കൂ
  2. ഇന്നും
    ഇലയിട്ടു ചോറ് വിളമ്പി
    നടവഴി ശൂന്യം.

    മറുപടിഇല്ലാതാക്കൂ