2012 മേയ് 22, ചൊവ്വാഴ്ച

ആണ്മരം 

വേര് കൊണ്ട്
പൂഴിമണ്ണിനെ
ഇക്കിളിപ്പെടുത്തി
ഗൌരവത്തില്‍
തല ഉയര്‍ത്തി     
ആകാശം  നോക്കി
ശാഖകള്‍
ഗര്‍വില്‍ ഇടംവലം
ഇളക്കി
ഇടയ്ക്കൊരു       
പൂങ്കണ്ണിറുക്കി
കനികള്‍കൊണ്ട്
പന്താടി
കാറ്റിനെ നെഞ്ചോടടക്കി
മഴച്ചാര്‍ത്തില്‍
കുളിച്ചൊരുങ്ങി
ഒരു ആണ്മരം


4 അഭിപ്രായങ്ങൾ:

  1. പെണ്മരത്തിനു ചുട്ട മറുപടി ...
    വേര് കൊണ്ട്
    പൂഴിമണ്ണിനെ
    ഇക്കിളിപ്പെടുത്തി
    കാറ്റിനെ
    നെഞ്ചോടടക്കി...നല്ല പ്രയോഗങ്ങള്‍ ..പെന്മരം ലജ്ജിച്ചു തല താഴ്ത്തുന്നു

    മറുപടിഇല്ലാതാക്കൂ
  2. ഇടയ്ക്കൊരു
    പൂങ്കണ്ണിറുക്കി
    കനികള്‍കൊണ്ട്
    പന്താടി
    കാറ്റിനെ നെഞ്ചോടടക്കി
    മഴച്ചാര്‍ത്തില്‍
    കുളിച്ചൊരുങ്ങി
    ഒരു ആണ്മരം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനുഷ്യന്റെ ലിംഗഭാരവും ലിംഗപ്പോരും പാവം മരങ്ങള്‍ക്കു കൂടി കെട്ടിയേല്‍പിക്കണോ? അവരെങ്കിലും സമാധാനമായി കഴിഞ്ഞുകൊള്ളട്ടെ.

      ഇല്ലാതാക്കൂ