Kurumkavithakal
അമ്മയുടെ വിരല്‍തുമ്പു
തിരഞ്ഞ കുട്ടിക്ക്
ആയയുടെ സാരിത്തുമ്പ്.
ഇന്നും
ഇലയിട്ടു ചോറ് വിളമ്പി
നടവഴി ശൂന്യം.
തിമിര്‍ത്തു പെയ്യാനോങ്ങിയ
മഴയെതടഞ്ഞ്
ഒരിള വെയില്‍പ്പുഞ്ചിരി !
അച്ചിങ്ങ വണ്ടി
ഓടിച്ചയുണ്ണിയ്ക്ക്
ഇപ്പോള്‍ Lamborghini
ഉണ്ണിയെറിഞ്ഞൊരു
സ്വര്‍ണക്കിങ്ങിണി
കൊന്നമരത്തിനു പൂവാട
കൊച്ചുമരച്ചില്ലയില്
ഊഞ്ഞാല്
പച്ചിലപ്പാമ്പ്
മുറത്തില്‍,
മോഹങ്ങളെ കെട്ടിയിട്ടു ചുവപ്പ് നൂലില്‍,
ബീഡി തെറുപ്പുകാരന്‍.
കതിര്‍ചൂടി പാടം
കാറ്റില്‍
മോഹിനിയാട്ടം.
നല്ല കവിതകള്‍..ബ്ലോഗിന്റെ കെട്ടും മട്ടും ഒന്ന് പരിഷ്കരിക്കണം ..കവിതകളില്‍
മറുപടിഇല്ലാതാക്കൂഇന്നുംഇലയിട്ടു
ചോറ് വിളമ്പി
നടവഴി ശൂന്യം ..എന്നത് ശ്രദ്ധേയം. ഭാവുകങ്ങള്‍
ശിവപ്രസാദ് പാലോട്
www.kavibhasha.blogspot.com
ഇന്നും
മറുപടിഇല്ലാതാക്കൂഇലയിട്ടു ചോറ് വിളമ്പി
നടവഴി ശൂന്യം.